ഫയല്‍ ചിത്രം 
Kerala

സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് വിലക്ക്; മോദിയെ വിമര്‍ശിച്ചതുകൊണ്ടെന്ന് കവി

കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് താത്ക്കാലിക വിലക്ക്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് താത്ക്കാലിക വിലക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലംഘിച്ചതിനാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദന്‍ പ്രതികരിച്ചു.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയര്‍ ചെയ്തതാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദന്‍ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താനടക്കമുള്ള ബിജെപിയുടെ വിമര്‍ശകര്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും കേന്ദ്ര സര്‍ക്കാറും ഫെയ്‌സ്ബുക്കും ധരണയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ മറ്റുപലര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂര്‍ വിലക്കാണ് സച്ചിദാനന്ദന്റെ അക്കൗണ്ടിനുള്ളത്. 30 ദിവസം ലൈവ് വിഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും നിബന്ധനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ