Salimkumar facebook
Kerala

ഗണേഷ് കുമാര്‍, ജഗദീഷ്, ഭീമന്‍ രഘു: പത്തനാപുരത്ത് അന്ന് സലിംകുമാര്‍ പോയില്ല; മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ച് 'അമ്മ'യില്‍ നിന്ന് രാജി

രാഷ്ട്രീയം വെറെ, സൗഹൃദം വേറെ എന്ന് കൃത്യമായി വേര്‍തിരിച്ചു കണ്ട വ്യക്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. പത്തനാപുരം മണ്ഡലം മുമ്പെങ്ങുമില്ലാത്ത വിധം താരങ്ങള്‍ മാത്രം അണിനിരന്ന സമയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ ബി ഗണേഷ് കുമാറും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവും മത്സരരംഗത്ത്. സ്വാഭാവികമായും സിനിമാ മേഖലയിലെ താരങ്ങള്‍ പ്രചാരണരംഗത്തിറങ്ങുന്നതില്‍ ആശയക്കുഴപ്പമുണ്ടായി. മൂന്ന് പേരും അമ്മ സംഘടനയിലെ സഹപ്രവര്‍ത്തകര്‍. ഒടുവില്‍ വാക്കാല്‍ ആരും ആര്‍ക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങണ്ട എന്ന് തീരുമാനമെടുത്തു. കറകളഞ്ഞ കോണ്‍ഗ്രസ് അനുഭാവിയായിരുന്നിട്ടും തന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ജഗദീഷിന് വേണ്ടി പത്തനാപുരത്ത് വോട്ട് ചോദിച്ചു പോകാന്‍ സലിംകുമാര്‍ തയ്യാറായിരുന്നില്ല.

പത്തനാപുരത്ത് വോട്ട് ചോദിക്കാന്‍ പോകാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയത്തിനപ്പുറമുള്ള മറ്റൊരു വലിയ കാരണം കൂടിയുണ്ടായിരുന്നു. ഗണേഷ് കുമാര്‍ എന്ന സുഹൃത്തിനോടുള്ള ബഹുമാനവും സ്നേഹവും കൂടിയായിരുന്നു. രാഷ്ട്രീയം വെറെ, സൗഹൃദം വേറെ എന്ന് കൃത്യമായി വേര്‍തിരിച്ചു കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന്റെ പേരില്‍ ഗണേഷിനെപ്പോലൊരു സുഹൃത്തിനെ വിഷമിപ്പിക്കാന്‍ സലിംകുമാര്‍ ആഗ്രഹിച്ചിരുന്നില്ല.

എന്നാല്‍ സംഘടനയുടെ അലിഖിത നിയമം കണക്കാക്കാതെ അന്ന് 'അമ്മ' വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലും പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനും ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങി. സംഘടനയിലെ നിയമങ്ങളും തീരുമാനങ്ങളും എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ സലിംകുമാര്‍ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചു. തുടര്‍ന്ന് അമ്മയിലെ പ്രാഥമിക അംഗത്വം രാജിവെച്ച് സംഘടനയിലെ ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ട് കത്ത് നല്‍കി. പദവിയിരിക്കുന്നവര്‍ തന്നെ സംഘടനയുടെ നിയമങ്ങള്‍ തെറ്റിക്കുന്ന സാഹചര്യത്തില്‍ അതില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു സലിംകുമാറിന്റെ നിലപാട്.

Salim Kumar did not go to seek votes for Jagadish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിമങ്ങാത്ത ചിരി!, സലിംകുമാറിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരില്‍ പൊതുദര്‍ശനം

'നിലപാടിൽ ഉറച്ചുനിൽക്കുന്ന നിലപാടുകൾ ഉറക്കെ പറയണമെന്ന് പറയുന്ന, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ പോയി'

ഇരുട്ടടിയായി പാചകവാതക വില വര്‍ധന വീണ്ടും, ചിരിയുടെ ആശാന് വിട, സിപിഎം തകരാത്തതിന് കാരണം പിണറായി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Today's Rashi Phalam June 7|വിദേശയാത്ര, സാമ്പത്തിക പുരോഗതി, പുതിയ ജോലി...

'ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി', വിവാഹപ്പിറ്റേന്ന് ആദ്യ സിനിമാ സെറ്റിലേയ്ക്ക്; സുനിതയ്‌ക്കൊപ്പം ഇനിയില്ല!

SCROLL FOR NEXT