'ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി', വിവാഹപ്പിറ്റേന്ന് ആദ്യ സിനിമാ സെറ്റിലേയ്ക്ക്; സുനിതയ്‌ക്കൊപ്പം ഇനിയില്ല!

സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്.
Salim Kumar and his wife Sunitha
സലിംകുമാറും ഭാര്യ സുനിതയും facebook
Updated on
1 min read

സമീപകാലത്തായി തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും സലിംകുമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടാറുണ്ടായിരുന്നു. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചും അദ്ദേഹം കുറിച്ചു. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസമാണ് സിനിമയിലേയ്ക്ക് വിളി വരുന്നത്. അതിന്റെ രസകരമായ വിവരങ്ങളും സലിം പങ്കുവെച്ചിരുന്നു.

Salim Kumar and his wife Sunitha
'അയ്യപ്പസ്വാമിയുടെ സ്വര്‍ണ്ണം കട്ട ഇവിടെ എന്റെ ബലോന്‍ ദ് ഓര്‍ വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോ'! കായികലോകത്തിലേയ്ക്കും കടന്ന് ആ ഹാസ്യം

സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. വിവാഹപ്പിറ്റേന്ന് ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഷൂട്ടിങ്ങിന് പോയത്. വിരുന്നിന് വരണം എന്ന് പറഞ്ഞ് ബന്ധുക്കള്‍ ക്ഷണിച്ചപ്പോള്‍ സലിം കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ വരാം'....പറഞ്ഞത് സത്യമായി. അതിന് ശേഷം സിനിമയില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. കൈനിറയെ പടങ്ങളായിരുന്നു പിന്നീടിങ്ങോട്ട്.

സലിംകുമാറിന്റെ തിരക്കു പിടിച്ച സിനിമാ ജീവിതത്തിലും പിന്തുണയുമായി ഭാര്യ സുനിത എപ്പോഴുമുണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ ശരി എന്നാണ് സലിം കുമാര്‍ 28-ാം വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ച് പറഞ്ഞത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു:

Salim Kumar and his wife Sunitha
'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്'

എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് "സ്ത്രീ മരങ്ങളാണ്," ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്..

Summary

Salim Kumar's shared note about his wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com