'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്'

തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം എന്ന് മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു
Salim Kumar, Mammootty
Salim Kumar, Mammoottyfacebook
Edited By:
Updated on
1 min read

കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് വൈകാരിക കുറിപ്പുമായി നടൻ മമ്മൂട്ടി. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം എന്ന് മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Salim Kumar, Mammootty
ആ പൊട്ടിച്ചിരിയും മാഞ്ഞു... നടൻ സലിം കുമാർ വിട വാങ്ങി

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്.........' മമ്മൂട്ടി അനുസ്മരണകുറിപ്പിൽ അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്.........'

തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം... മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

Salim Kumar, Mammootty
'വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കാതെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞയാള്‍; നഷ്ടമായത് കൂടപ്പിറപ്പിനെ'

ശനിയാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്.

Summary

Mammootty pays tribute to Salim Kumar with an emotional note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com