സാമുവല്‍ ജെറോം/Samuel Jerome Facbook
Kerala

'ഒരു മതനേതാക്കളുടേയും ഇടപെടല്‍ ഇല്ല; നിമിഷ പ്രിയയ്ക്ക് വേണ്ടി ഇടപെട്ടത് കേന്ദ്രസര്‍ക്കാര്‍', സമസ്തയുടെ വാദങ്ങള്‍ തള്ളി സാമുവല്‍ ജെറോം

എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നത് എന്നും സാമുവല്‍

സമകാലിക മലയാളം ഡെസ്ക്

സന: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മത നേതാവിനെയും ഇടപെടല്‍ ഇല്ല എന്ന് ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയ സാമുവല്‍ ജെറോം. എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നത് എന്നും സാമുവല്‍ വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രി ജയശങ്കര്‍ , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, എംഎല്‍എ ചാണ്ടി ഉമ്മന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവര്‍ക്കാണ് നന്ദി പറയുന്നതെന്നും സാമുവല്‍ ജെറോം പറയുന്നു.

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് നിലവില്‍ നിമിഷപ്രിയയുടെ വധശിക്ഷ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മൂലം നീട്ടി വെച്ചിരിക്കുന്നത്. യമനുമായി നയതന്ത്ര ബന്ധം ഇല്ലാത്ത രാജ്യം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന് നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. സൗദി എംബസി വഴിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നീക്കിയത് എന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. സൗദിയില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്‍ മാലിക് മെഹയ ആണ് യമനിലെ സര്‍ക്കാര്‍തലത്തില്‍ വലിയ ഇടപെടല്‍ നടത്തിയത് എന്നും സാമുവല്‍ പറഞ്ഞു.

Samuel Jerome, who led the Action Council, said that no religious leader was involved in the postponement of Nimisha Priya's execution.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT