സന്ദീപ് കുമാര്‍ 
Kerala

സന്ദീപ് വധം: ബിജെപിക്കാരല്ലെന്ന് പ്രതികള്‍; വ്യക്തിവിരോധമെന്ന് ജിഷ്ണു, എട്ടുദിവസംകൂടി കസ്റ്റഡിയില്‍

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, തങ്ങള്‍ക്ക് ബിജെപി ബന്ധമില്ലെന്ന് പ്രതികള്‍ തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പറഞ്ഞു. ഒരുവര്‍ഷമായി ബിജെപിയുമായി ബന്ധമില്ലെന്ന് കേസലെ പ്രധാനപ്രതി ജിഷ്ണു പറഞ്ഞു. 

സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും വധഭീഷണിയുണ്ടെന്നും ജിഷ്ണു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്. സ്വയംരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു. 

ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വിരോധമുണ്ടായിരുന്നതെന്ന് മൂന്നാംപ്രതിയായ നന്ദു പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരുംതന്നെ ഹാജരായിരുന്നില്ല. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് സന്ദീപ് വധമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

രാഷ്ട്രീയ കൊലപാതമല്ലെന്നായിരുന്നു കേസില്‍ ആദ്യം പൊലീസ് നിലപാട്. പിന്നീട് എഫ്‌ഐആറില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കി. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT