Sandeep G Varier File
Kerala

'പരാതി സ്വന്തം നേതാവിനെതിരെ കൊടുക്ക്, ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ'; ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍

ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും സന്ദീപ് വാര്യര്‍ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐയെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ക്കും രാഹുല്‍ ഈശ്വറിനുമെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിജീവിതയെ അപമാനിച്ച കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ സന്ദീപ് വാര്യരുടെ പ്രതികരണം.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡന്റ് ഫെയ്‌സ്ബുക്കില്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഇരയുടെ ഭര്‍ത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ഇത് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്. ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും സന്ദീപ് വാര്യര്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം...

ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡന്റ് ഫേസ്ബുക്കില്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഇരയുടെ ഭര്‍ത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫേസ്ബുക്ക് പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്. ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ്.

sandeep varier against DYFI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'വസ്ത്രങ്ങള്‍ വിലക്കുറവില്‍', സുഡിയോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം

ഒറ്റയടിക്ക് 1760 രൂപ കുറഞ്ഞു; വൈകീട്ടും ഇടിഞ്ഞ് സ്വര്‍ണവില

സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി'

7,000mAh ബാറ്ററി; ഓപ്പോ കെ14 ലോഞ്ച് തിങ്കളാഴ്ച, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT