സന്ദീപ് വാര്യര്‍ 
Kerala

സന്ദീപ് വാര്യര്‍ എം എല്‍ എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: സന്ദീപ് വാര്യര്‍ എംഎല്‍എയുടെ വാഹനം അപകടത്തില്‍പെട്ടു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം സാധാരണനിലയിലാക്കുകയും ചെയ്തു.

Sandeep Varier's car met with an accident; no one was injured

'വെജ്' അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; കരാറുകാരന്‍ എസ്എസ് ബിനു അറസ്റ്റില്‍

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; 'മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍' പിടിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാൻഷു ഭാവു അമേരിക്കയില്‍ പിടിയില്‍