മഹാമാഘ മഹോത്സവം: തർക്കം രൂക്ഷം, തിരുനാവായയിൽ രണ്ട് ആഘോഷങ്ങൾ

പ്രയാഗ്‌രാജ് കുംഭമേളയുടെ മാതൃകയിൽ 51 ദിവസം നീളുന്ന മഹാമാഘ മഹോത്സവം നടത്തുമെന്നാണ് ആനന്ദവനം ഭാരതിയുടെ പ്രഖ്യാപനം
Mahamagha Mahotsavam
മഹാമാഘ മഹോത്സവംഫയൽ
Edited By:
Updated on: 
2 min read

മലപ്പുറം: മഹാമാഘ മഹോത്സവത്തിന്റെ നടത്തിപ്പിനെച്ചൊല്ലി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയും വിശ്വഹിന്ദു പരിഷത്തിന്റെ ഉപദേശക സമിതിയായ മാർഗദർശക മണ്ഡലവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. 2027 ജനുവരിയിൽ തിരുനാവായയിൽ ഒരേ വേദിയിൽ രണ്ട് വ്യത്യസ്ത മഹാമാഘ മഹോത്സവങ്ങൾ നടത്താനാണ് ഇരുവിഭാഗങ്ങളുടെയും തീരുമാനം. കേരളീയ രീതിയിൽ 28 ദിവസം നീളുന്ന ആഘോഷമാണ് മാർഗദർശക മണ്ഡലം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, പ്രയാഗ്‌രാജ് കുംഭമേളയുടെ മാതൃകയിൽ 51 ദിവസം നീളുന്ന മഹാമാഘ മഹോത്സവം നടത്തുമെന്നാണ് ആനന്ദവനം ഭാരതിയുടെ പ്രഖ്യാപനം. സാമ്പത്തിക ക്രമക്കേടുകളും ഏകപക്ഷീയമായ തീരുമാനങ്ങളുമെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി.

Mahamagha Mahotsavam
നേഹ ബോറയ്ക്ക് തിരിച്ചടി; പീസ് ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെത്തിയ ആനന്ദവനം ഭാരതി, പ്രയാഗ്‌രാജ് കുംഭമേളയുടെ മാതൃകയിൽ മഹാമാഘ മഹോത്സവം നടത്താനുള്ള ജുന അഖാഡയുടെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സന്യാസി പാരമ്പര്യങ്ങളെപ്പോലെ മാർഗദർശക മണ്ഡലത്തിനും മാഘസ്നാനത്തിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ മഹാമാഘം നടത്തുമെന്ന് അവകാശപ്പെടുന്നവർക്ക് അതിന്റെ യഥാർഥ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് അറിവുണ്ടായത് കഴിഞ്ഞ വർഷം മാത്രമാണ്. മറ്റ് സ്ഥലങ്ങളിൽ കുംഭമേള സംഘടിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ കേരളത്തിൽ മഹാമാഘത്തിന്റെ നടത്തിപ്പിൽ സർക്കാരിന് ഔദ്യോഗിക പങ്കാളിത്തമില്ല. പിന്തുണ നൽകാൻ സർക്കാർ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വർഷം മഹാമാഘത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയ്ക്കൽ കോവിലകം ഞങ്ങളെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് അഖാഡ ഉത്സവത്തിന്റെ ഭാഗമായത്. കോട്ടയ്ക്കൽ കോവിലകത്തെ അംഗങ്ങൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ സംഘാടക സമിതിയിലുണ്ടായിരുന്ന ചിലർ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വിട്ടുപോയി,” ആനന്ദവനം ഭാരതി പറഞ്ഞു.

മാർഗദർശക മണ്ഡലവും സ്വാമി ചിദാനന്ദപുരിയും ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച അദ്ദേഹം, ആരോപണങ്ങൾ ഉന്നയിക്കുകയല്ല സന്യാസിമാരുടെ കടമയെന്ന് അദ്ദേഹം പറഞ്ഞു.

“സന്യാസിയുടെ കടമ സത്യം പറയുക എന്നതാണ്. രാഷ്ട്രീയത്തിൽ ആളുകൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കാണാം. എന്നാൽ സന്യാസിമാർ സത്യം പറയണം. കഴിഞ്ഞ വർഷത്തെ മഹാമാഘത്തിന്റെ സാമ്പത്തിക നടത്തിപ്പാണ് പ്രശ്നമെങ്കിൽ, ഉത്സവം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ആദായനികുതി ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നതും ചില ബില്ലുകൾ ഇനിയും അടച്ചുതീർക്കാനുണ്ടെന്നതും ശരിയാണ്. ഈ തുക കണ്ടെത്തുന്നതിനായി ജുന അഖാഡ ഇപ്പോൾ സ്പോൺസർഷിപ്പ് തേടുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാഘത്തിന്റെ യഥാർഥ സംഘാടകരെ മാറ്റിനിർത്തി ആനന്ദവനം ഭാരതി ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തെന്നും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നുമാണ് മാർഗദർശക മണ്ഡലത്തിന്റെ ആരോപണം.

മാർഗദർശക മണ്ഡലം പ്രസിഡന്റ് സ്വാമി ചിദാനന്ദപുരിയും ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതിയും പുറത്തിറക്കിയ പ്രസ്താവനയിൽ, മഹാമാഘ മഹോത്സവത്തിന്റെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് ആനന്ദവനം ഭാരതിയെ നീക്കിയതായി അറിയിച്ചു. 2027 ജനുവരി 15 മുതൽ മാർച്ച് ആറ് വരെ മഹോത്സവം സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രഖ്യാപിച്ചിട്ടുണ്ട്.

Mahamagha Mahotsavam
ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് കൊച്ചിയിൽ തന്നെ; ജിസിഡിഎയുമായുള്ള വാടക തർക്കം പരിഹരിച്ചു
Mahamagha Mahotsavam
കാരുണ്യ ബെനവലന്റ് ഫണ്ട്: സഹായ ഹസ്തവുമായി ലോട്ടറി വകുപ്പ്; 293 കോടി രൂപ ആരോ​ഗ്യവകുപ്പിന് കൈമാറി
Summary

Mahamagha Festival: Dispute Intensifies; Two Separate Celebrations in Thirunavaya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com