കാരുണ്യ ബെനവലന്റ് ഫണ്ട്: സഹായ ഹസ്തവുമായി ലോട്ടറി വകുപ്പ്; 293 കോടി രൂപ ആരോ​ഗ്യവകുപ്പിന് കൈമാറി

ലോട്ടറി വകുപ്പ് കാരുണ്യ ബെനവലന്റ് പദ്ധതിയിലേക്ക് അതിന്റെ ചരിത്രത്തില്‍ കൊടുക്കുന്ന ഏറ്റവും വലിയ തുകയാണിത്
Karunya Benevalent Scheme
മുഖ്യമന്ത്രി ചെക്ക് മന്ത്രി കെ മുരളീധരന് കൈമാറുന്നു വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ അർഹരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 293.62 കോടി രൂപയുടെ ചെക്ക് ആരോഗ്യ വകുപ്പിന് കൈമാറി. കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽ നിന്നുള്ള തുകയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നൽകിയത്.

Karunya Benevalent Scheme
കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ തുക മുഖ്യമന്ത്രി വിഡി സതീശനില്‍ നിന്നും ഏറ്റുവാങ്ങി. ലോട്ടറി വകുപ്പ് കാരുണ്യ ബെനവലന്റ് പദ്ധതിയിലേക്ക് അതിന്റെ ചരിത്രത്തില്‍ കൊടുക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും സാധാരണക്കാരെ സഹായിക്കുന്ന വലിയൊരു പദ്ധതിയാണ് കാരുണ്യ ബെനവലന്റ്.

എന്നാൽ നിലവിൽ ഒരുപാട് കുടിശ്ശിക വന്നിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരുപാട് പണം കൊടുക്കാനുണ്ട്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇത്രയേറെ തുക കൊടുക്കാന്‍ വിഷമിക്കുന്ന ഈ സാഹചര്യത്തില്‍ ലോട്ടറി വകുപ്പിന് ഇത്രയും തുക കൊടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അതില്‍ ലോട്ടറി വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Karunya Benevalent Scheme
മരിച്ചവരുടെ പേരിൽ പെൻഷൻ തട്ടിപ്പ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
Karunya Benevalent Scheme
തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : സജി സാമിന് 9 വർഷം തടവ്, 10 ലക്ഷം രൂപ പിഴ
Summary

Karunya Benevolent Fund: Lottery Department transfers Rs 293 crore to the Health Department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com