ഫയല്‍ ചിത്രം 
Kerala

മ​കളുടെ മൃതദേഹം പോസ്റ്റുമോർട്ടം ടേബിളിൽ കിടക്കുമ്പോൾ ത്രില്ലർ സിനിമ കണ്ട് സനു മോഹൻ; കോയമ്പത്തൂരിൽ സുഖവാസം

മ​കളുടെ മൃതദേഹം പോസ്റ്റുമോർട്ടം ടേബിളിൽ കിടക്കുമ്പോൾ ത്രില്ലർ സിനിമ കണ്ട് സനു മോഹൻ; കോയമ്പത്തൂരിൽ സുഖവാസം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോസ്റ്റുമോർട്ടത്തിന് ശേഷം മകൾ വൈ​ഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ വിങ്ങലോടെ കാത്തിരിക്കുമ്പോൾ കോയമ്പത്തൂരിൽ മൾട്ടിപ്ലക്സ് തിയേറ്ററിൽ പുതിയതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ ആസ്വ​ദിക്കു​കയായിരുന്നു സനു മോഹൻ. മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളംവിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സർവ ലഹരികളും നുണയുകയായിരുന്നു വെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

സിനിമ കൂടാതെ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹൻ അടിച്ചുപൊളിച്ചു. മകൾ വൈ​ഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം. കേരളംവിട്ട ശേഷമുള്ള ആർഭാട ജീവിതത്തെക്കുറിച്ച് സനു മോഹൻ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ മനസ് തുറന്നത്. 

മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തിൽ നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സനു പലപ്പോഴും ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നുതെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!