സാറാ ജോസഫ്  ഫയല്‍
Kerala

'അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍'; വിമര്‍ശനവുമായി സാറാ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടള്ളി കോടതി വിധി വന്നതിനു പിന്നാലെ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ... ആ നിമിഷം ജയിച്ചതാണവള്‍.

പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.

അവള്‍ക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.

Sarah Joseph Reacts to Dileep Verdict: Rejecting the Court's Decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

'നാല് സിനിമയില്‍ അഭിനയിച്ചതിന്റെ പൈസ തരാനുണ്ട്; കാണുമ്പോഴൊക്കെ ഞാന്‍ ചോദിക്കും'; നിഖില പറഞ്ഞ നിര്‍മാതാവ് ആര്?

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് വീഴ്ച, പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സതീശന്‍

കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )

209ല്‍ എത്താന്‍ വേണ്ടി വന്നത് 92 പന്തുകള്‍, 28 എണ്ണം ബാക്കി! റെക്കോര്‍ഡില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ

SCROLL FOR NEXT