ജനകീയ ഹോട്ടല്‍ ഉദ്ഘാടനത്തിന് എത്തിയ മഞ്ജജുവാര്യര്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Kerala

'വിശപ്പടക്കലാണ് ഏറ്റവും വലിയ പുണ്യം'; ജനകീയ ഹോട്ടലില്‍ കുശലവുമായി മഞ്ജു വാര്യര്‍, സെല്‍ഫി സന്തോഷം

ജനകീയ ഹോട്ടലിലെ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞുമെല്ലാമാണ് മഞ്ജു മടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പത്ത് രൂപയ്ക്ക് സാമ്പാറും ഒഴിച്ചുകറിയും തോരനും അച്ചാറും കൂട്ടി ഊണ് ലഭിക്കുന്ന കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ഒരാളും വിശന്ന വയറുമായിരിക്കരുത് എന്ന വലിയ ആശയത്തോടെ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഹൃദയം കീഴടക്കി മഞ്ജു വാര്യരും നിറഞ്ഞു. 

മഞ്ജു വാര്യരാണ് കൊച്ചി കോര്‍പ്പറേഷന്റെ ഏറെ കയ്യടി നേടുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിശപ്പടക്കുക എന്നതാണ് ഏറ്റവും മഹത്തരമായ കാര്യമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ജനകീയ ഹോട്ടലിലെ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞുമെല്ലാമാണ് മഞ്ജു മടങ്ങിയത്. 

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും ഒപ്പം മഞ്ജു വാര്യര്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ചോറ്, സാമ്പാര്‍ , മറ്റു രണ്ട് കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണില്‍ ഉണ്ടാവുക. പാര്‍സലിന് 15 രൂപ. മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കുമെന്ന് കൊച്ചി മേയര്‍ വ്യക്തമാക്കി. 

1500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കുക. ഇത് പിന്നീട് 3000 പേര്‍ക്ക് നല്‍കാനാവുന്ന വിധത്തില്‍ വര്‍ദ്ധിപ്പിക്കും. നഗരത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജനകീയ ഹോട്ടലുകളില്‍ നിലവിലുള്ള 20 രൂപ തന്നെ തുടരും. ഘട്ടം ഘട്ടമായി കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് ഈ ജനകീയ ഹോട്ടലുകളിലേക്ക് കൂടി ഭക്ഷണം എത്തിക്കാനാണ് ശ്രമിക്കുന്നത്.

നോര്‍ത്ത് പരമാര റോഡില്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയില്‍ ഉള്ള  കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. ആധുനിക രീതിയില്‍ തയ്യാറാക്കിയതാണ് ഇവിടത്തെ കേന്ദ്രീകൃത അടുക്കള . ഇതിനാവശ്യമായ 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സി എസ് ആര്‍ ഫണ്ട് വഴിയാണ് ലഭ്യമാക്കിയത്. തുടര്‍ന്നും ഇടഞ വഴിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമെല്ലാമാണ് നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT