പ്രതീകാത്മക ചിത്രം
Kerala

ശനിയാഴ്ച അവധി, മുന്‍ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ 10ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്കു പുറമെ സിപിഎം, സിപിഐയുടെ അധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷം 220 പ്രവൃത്തി ദിവസങ്ങള്‍ വേണമെന്നാണ്. എന്നാല്‍ കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം ഇത് 195 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രി വി ിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഇത് 204 ആക്കി ഉയര്‍ത്തി. ഇത്തവണ 210 ദിവസമാക്കാന്‍ നിര്‍ദേശിച്ചെങ്കിലും 204 മതി എന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT