അജയനും ഭാര്യ ബിബിയും ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Kerala

വീട്ടുകാര്‍ പുറത്തു പോയപ്പോൾ ബാങ്കിന്റെ ജപ്തി നടപടി; വീട് കുത്തിത്തുറന്നെന്ന് പരാതി

തിരിച്ചെത്തിയ കുടുംബം പെരുവഴിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീട്ടുകാർ പുറത്തു പോയ സമയത്ത് വീട് ജപ്തി ചെയ്തതായി പരാതി. കളമശ്ശേരി കൈപ്പുഴയിൽ അജയന്റെ വീടാണ് എസ്ബിഐ ബാങ്ക് ജപ്തി ചെയ്തത്. ഇതോടെ കുടുംബം പെരുവഴിയിലായി. ഇന്ന് വൈകീട്ടോടെയാണ് ബാങ്ക് നടപടി. രണ്ട് പൊലീസുകാരും വക്കീലും ബാങ്ക് മാനേജരുമെത്തിയാണ് വീട് ജപ്തി ചെയ്തത് എന്നാണ് അജയന്റെ ഭാര്യ ബിബി പറയുന്നത്.

ജപ്തി നടപടികൾക്കായി എത്തിയപ്പോൾ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. പുറകു വശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നു. തുടർന്നു വശങ്ങളിലെ വാതിലുകൾ അധികൃതർ അടച്ചു പൂട്ടി എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ബാങ്ക് നോട്ടീസും പതിച്ചിട്ടുണ്ട്.

27 ലക്ഷമാണ് വായ്പ എടുത്തത്. ഇതിൽ 5 ലക്ഷം നേരത്തെ അടച്ചു. 14.5 ലക്ഷം പിന്നീട് അടച്ചു. സ്ഥലം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. സമീപമുള്ള ക്ഷേത്രത്തിന്റെ ആളുകൾ 50 ലക്ഷത്തിനു സ്ഥലം എടുക്കാമെന്നു പറഞ്ഞു. ഇതിൽ 33 ലക്ഷം ബാങ്കിൽ അടയ്ക്കാമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും നടക്കാത്ത സ്ഥിതിയാണ്. ബാങ്ക് ഇപ്പോൾ പറയുന്നത് 56 ലക്ഷം അടയ്ക്കണം എന്നാണ് പറയുന്നതെന്നു വീട്ടുകാർ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT