പ്രതീകാത്മക ചിത്രം 
Kerala

എസ് സി പ്രൊമോട്ടർ : പരീക്ഷ ഏപ്രിൽ മൂന്നിന് 

ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ എസ് സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രിൽ മൂന്നിന് നടക്കും. രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.  

പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ് നടക്കുക. 

പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകർ അവരവർക്ക് തപാൽ മാർഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുളള നിബന്ധനകൾ പാലിച്ച് പരീക്ഷകേന്ദ്രങ്ങളിൽ 45 മിനിട്ട് മുൻപായി  അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.  

ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്.  അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT