school bus accident 
Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു

അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് മറിഞ്ഞു ( school bus accident ). നഗരൂര്‍ ഊന്നല്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.

അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. മൂന്നു കുട്ടികള്‍ക്ക് കാര്യമായ പരിക്കുണ്ട്. ബാക്കി കുട്ടികളുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടികളെ കൂടാതെ രണ്ട് ആയമാരും ബസില്‍ ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെപ്പറ്റി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്