കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി (holiday) പ്രതീകാത്മക ചിത്രം
Kerala

കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെയും ( ജൂണ്‍ 21) അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങള്‍, എസ്എന്‍ഡിപി എച്ച്എസ്എസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട് മനസിലാക്കി സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

The Collector declared the holiday due to waterlogging following heavy rains. There will be no change in the exams.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT