scooter hit a tipper woman and child died in Ottapalam  
Kerala

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് അപകടം, ഒറ്റപ്പാലത്ത് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ആണ് അപകടം ഉണ്ടായത്. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു.

തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ലക്കിടി കൂട്ടുപാതയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഒരേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇരുവരുടെയും ദേഹത്തു കൂടി ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെയും കുഞ്ഞിനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

scooter hit a tipper woman and child died in Ottapalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 34 lottery result

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് രണ്ട് തവണയായി വര്‍ധിച്ചത് 1440 രൂപ

'അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചിട്ടുള്ള സന്ദര്‍ഭങ്ങളൊക്കെ ഞാന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്'; വിങ്ങലായി വിനീതിന്റെ വാക്കുകള്‍

പുറത്ത് ആനക്കലി, ഓടിയെത്തി സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍, അയ്യന്‍കുന്നിനെ വിറപ്പിച്ച് കാട്ടാന

SCROLL FOR NEXT