SDPI gave sweets to Anto Antony facebook
Kerala

ആന്റോ ആന്റണിക്ക് ഓഫിസിലെത്തി മധുരം നല്‍കി എസ്ഡിപിഐ, രാഷ്ട്രീയവിവാദം

ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് മധുരം നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവായ ആന്റോ ആന്റണി എംപിയുടെ ഓഫീസിലെത്തി മധുരം നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു എസ്ഡിപിഐയുടെ സ്ഥാപക ദിനം. അന്ന് ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് മധുരം നല്‍കിയത്.

എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരുമാണ് എംപിയുടെ ഓഫീസിലെത്തി ലഡു നല്‍കിയത്. അവര്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതും പോകുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ റീലായി സമൂഹമാധ്യത്തില്‍ ഇടുകയും ചെയ്യുകയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയകക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.

ആന്റോ ആന്റണിക്ക് മധുരം നൽകുന്നു

സമൂഹത്തിലെ പല സംഘടനകളും ആളുകളും തന്റെ ഓഫീസില്‍ വരാറുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള പ്രവര്‍ത്തകരും വരാറുണ്ട്. അവരെയെല്ലാം എംപി ഓഫീസില്‍ വരരുതെന്ന് പറഞ്ഞ് തടയണോ?. എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തുന്നതാണ് തന്റെ രീതിയെന്ന് ആന്റോ ആന്റണി പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അവര്‍ വന്ന്, അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി. താന്‍ അത് സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്?. വന്നവര്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ടവരാണെന്നും, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു.

Anto Antony MP was given sweets on SDPI Foundation Day. SDPI workers came to the MP's office and gave the sweets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT