sea rage now a special disaster kerla government issues order 
Kerala

കടല്‍ക്ഷോഭം ഇനി സവിശേഷ ദുരന്തം, ഉത്തരവിറക്കി സര്‍ക്കാര്‍

കടല്‍ ക്ഷോഭം,ചുഴലിക്കാറ്റ്, തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങള്‍ മാത്രമാണ് സവിശേഷ ദുരന്തമായി ഇതുവരെ കണാക്കാക്കിയിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വേലിയേറ്റ രേഖയും കടന്ന് കരയിലേക്ക് തിരമാലകള്‍ കയറിയോ ഇത് മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കടല്‍ ക്ഷോഭം,ചുഴലിക്കാറ്റ്, തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങള്‍ മാത്രമാണ് സവിശേഷ ദുരന്തമായി ഇതുവരെ കണാക്കാക്കിയിരുന്നത്. അല്ലാത്ത കടലാക്രമണത്തെ പ്രകൃതി ക്ഷോഭത്തിന്റെ വിഭാഗത്തില്‍പ്പെടുത്തി ചെറിയ സഹായങ്ങള്‍ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം വരെ നഷ്ടപരിഹാരം നല്‍കാറുണ്ടെങ്കിലും അത് മന്ത്രിസഭയുടെ പ്രത്യേക തീരുമാനമായാണ് നല്‍കിപ്പോരുന്നത്.

കടലില്‍ നിന്ന് കരയിലേക്ക് കടന്നുകയറുന്ന തിരമാലകളോ അതുവഴി ഉണ്ടാകുന്ന വെള്ളപ്പൊക്കമോ മൂലം ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കും ഇനി മുതല്‍, മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സഹായം അനുവദിക്കാനാകും.

sea rage now a special disaster kerla government issues order.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോട്ടയത്ത് കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് എസ്‌ഐക്ക് മര്‍ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേര്‍ പിടിയില്‍

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, മരണത്തില്‍ വിശദമായ അന്വേഷണത്തിന് ബംഗളൂരു പൊലീസ്

എന്താണ് 'ആറുപടൈ വീട്'? അറിയാം, തമിഴ്നാട്ടിലെ പ്രധാന മുരുകൻ ക്ഷേത്രങ്ങളെക്കുറിച്ച്

സാമ്പത്തികമായി മികച്ച ദിവസം; സംസാരത്തിൽ വ്യക്തതയും ആകർഷണവും പ്രകടമാകും

SCROLL FOR NEXT