തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍  
Kerala

തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍

മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാലക്കാട് അയിലൂര്‍ മുതുകുന്നി പുഴയിലാണ് അപകടം. ആണ്ടിത്തറ പുത്തന്‍ വീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍ പെട്ടത്. രാജേഷിനെ കണ്ടെത്തുന്നതിനായി അഗ്‌നിരക്ഷാസേനയും ആലത്തൂര്‍ പൊലീസും തിരച്ചില്‍ ആരംഭിച്ചു.

മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. തേങ്ങ പെറുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജേഷിനെ കരക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പുഴയുടെ നല്ല ഒഴുക്കുള്ള ഭാഗത്തു വെച്ചാണ് രാജേഷിനെ കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT