ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞനിലയില്‍, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ കാട്ടാനയും ചരിഞ്ഞു; രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാരുടെ ആക്ഷേപം

ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ കാട്ടാനയും ചരിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ കാട്ടാനയും ചരിഞ്ഞു. ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തില്‍ ആനയുടെ ജഡം രഹസ്യമായി കുഴിച്ചിട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

പാലക്കാട് നടുപ്പതിക്ക് സമീപം പുഴയില്‍ ആനയുടെ ജഡം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. നെല്ലിക്ക ശേഖരിക്കാന്‍ പോയ കുട്ടികളാണ് മുറിവേറ്റ നിലയില്‍ കാട്ടാനയുടെ ജഡം പുഴത്തീരത്ത് കണ്ടെത്തിയത്. തുടര്‍ന്ന്  ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തില്‍ ആനയുടെ ജഡം കുഴിച്ചിടുകയായിരുന്നു. രഹസ്യമായാണ് ജഡം കുഴിച്ചിട്ടതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നു.ആനയുടെ ജഡം കുഴിച്ചിട്ട കാര്യം ഇന്ന് ഉച്ചയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് കാട്ടാനകളെ ട്രെയിനിടിച്ചത്. ഒരെണ്ണത്തെ ട്രാക്കിന് സമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ ആനയ്ക്കായി വനംവകുപ്പ് അന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT