ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖില അറസ്റ്റിൽ 
Kerala

വീട്ടിൽ കഞ്ചാവെന്ന് രഹസ്യവിവരം; 'ബുള്ളറ്റ് ലേഡി'യെ വളഞ്ഞിട്ടു പിടിച്ചു, ബാ​ഗിൽ ഒന്നര കിലോ കഞ്ചാവ് 

യാത്രയിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിൽ. കണ്ണൂർ പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി  നിഖില (29) ആണ് എക്സൈസിന്റെ പിടിയിലായത്. വീട് വളഞ്ഞാണ് യുവതിയെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ബുള്ളറ്റ് ലേഡി എന്ന് നാട്ടില്‍ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകള്‍ നടത്തിയിരുന്നു. യാത്രയിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

വീട് വളഞ്ഞ് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖിലയുടെ രീതി. നിഖില പയ്യന്നൂരിലെ സെയില്‍സ് ഗേള്‍ കൂടിയാണ്. ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ച് സംഘത്തിലെ മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം