Seeram Sambasiva Rao IAS 
Kerala

സീറാം സാംബശിവ റാവു ഐഎഎസ് പുതിയ എക്‌സൈസ് കമ്മീഷണര്‍

നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar NA

തിരുവനന്തപുരം: വി സീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സീറാം സാബശിവറാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കുറേക്കാലമായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്‌സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ ഐഎഎസ് കേഡറായ എക്‌സൈസ് കമ്മീഷണര്‍ പദവിയില്‍, ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണറായിരിക്കെയാണ്, നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.

ഐഎംജി ഡയറക്ടര്‍, കില ഡയറക്ടര്‍ തുടങ്ങിയവയും ഐഎഎസ് കേഡറാണ്. ഇത്തരം പദവികളില്‍ ഐഎഎസ് ഉദ്യോഗസ്ഥരല്ലാതെ, മറ്റു കേഡർ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് മുന്‍ കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

Seeram Sambasiva Rao IAS is the new Excise Commissioner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

ആശങ്കയായി വീണ്ടും എണ്ണവില വര്‍ധന, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

'എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു'; അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

'റെക്കോർഡിനൊപ്പം കോടികളും'; വൈഭവ് സൂര്യവംശിയുടെ ഈ സീസണിലെ പ്രതിഫലം?

അവധിക്കാലം ആഘോഷിച്ച് മടങ്ങിട്ട് ഒരു വര്‍ഷം; ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍

SCROLL FOR NEXT