ഡി വിജയമോഹന്‍/ ട്വിറ്റര്‍ 
Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. 

കേരള ലളിത കല അക്കാദമി അവാര്‍ഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്(1987), വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ് (2004) എന്നിവ ലഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT