CPM builds new house for Kochuvelayudhan  
Kerala

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധൻ പുതിയ വീട്ടിലേക്ക്; നിര്‍മ്മിച്ച് നല്‍കി സിപിഎം- വിഡിയോ

പുള്ളിലെ കൊച്ചുവേലായുധന് എഴുപത്തഞ്ചു ദിവസം കൊണ്ട് വീട് പൂര്‍ത്തിയാക്കി നല്‍കി സിപിഎം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുള്ളിലെ കൊച്ചുവേലായുധന് എഴുപത്തഞ്ചു ദിവസം കൊണ്ട് വീട് പൂര്‍ത്തിയാക്കി നല്‍കി സിപിഎം. വീട് നിര്‍മാണത്തിന് സഹായം ചോദിച്ച് കൊച്ചുവേലായുധന്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചത് വിവാദമായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതോടെ അന്നു രാത്രി തന്നെ വേലായുധന്റെ വീട്ടിലെത്തിയ സിപിഐ , സിപിഎം നേതാക്കള്‍ വീടു പണിതു നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വീടിന്റെ പാലു കാച്ചല്‍ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്നും പാര്‍ട്ടി വാക്കുപാലിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സുരേഷ് ഗോപി വയോവൃദ്ധനായ ഒരു മനുഷ്യനെ അവഹേളിച്ചതിനോടുള്ള ഒരു ജനതയുടെ സര്‍ഗാത്മകമായ പ്രതിഷേധമാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ എത്തിച്ചത്. മനോഹരമായ ഒരു വീട് നിര്‍മ്മിക്കാന്‍ നാട്ടിലെ നല്ലവരായ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. നാട് മുഴുവന്‍ ആഹ്ലാദത്തോടെയാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും കണ്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വീടിന്റെ ഗൃഹപ്രവേശം നടക്കും. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ജില്ലാ സെക്രട്ടറി പറഞ്ഞു.

രണ്ടു മാസം പതിനഞ്ചു ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയായത്. സെപ്തംബര്‍ 13 നാണ് കലുങ്ക് സംവാദത്തില്‍ അപേക്ഷയുമായി വേലായുധനെത്തിയത്. മരം വീണു തകര്‍ന്ന ഒറ്റ മുറി വീട്ടില്‍ കഴിയുന്ന കാര്യം കേന്ദ്രമന്ത്രിയോട് പറയാനും തനിക്ക് വീട് നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കാനുമാണ് കൊച്ചു വേലായുധന്‍ എത്തിയത്. ഇതൊന്നും എംപിയുടെ പണിയല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചതിന്റെ വിഡിയോയാണ് വൈറലായത്. അപേക്ഷയടങ്ങിയ കവര്‍ പൊട്ടിച്ചു പോലും നോക്കാന്‍ തയ്യാറാകാതെ കേന്ദ്ര മന്ത്രി തിരിച്ചയച്ചതില്‍ കൊച്ചുവേലായുധനും നിരാശ പങ്കുവച്ചിരുന്നു.

sent back by Suresh Gopi,Kochuvelayudhan gets a new house; CPM builds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT