തങ്കരാജ്, serial actor sidharth prabhu 
Kerala

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

ലോട്ടറി വിൽപ്പനക്കാരൻ പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാർഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.

A pedestrian, a lottery vendor, who was hit by serial actor sidharth prabhu's vehicle has died.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

ഫോട്ടോ ഒന്നുതന്നെ... പക്ഷേ, 2 പിഴ; തിയേറ്ററില്‍ സിനിമ കാണുമ്പോഴും പുറത്ത് 'ഗതാ​ഗത നിയമ ലംഘനം'!

കൂറുമാറാന്‍ ലീഗ് സ്വതന്ത്രന് 50 ലക്ഷം സിപിഎം വാഗ്ദാനം ചെയ്‌തെന്ന് ശബ്ദരേഖ; വിജിലന്‍സ് അന്വേഷണം

ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി ബെല്ലാരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം, കടവന്ത്ര ബെവ്ക്കോ 'കോടിപതി'! പുതുവർഷത്തലേന്ന് സംസ്ഥാനത്തെ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 105.78 കോടിയുടെ മദ്യം

SCROLL FOR NEXT