മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ 
Kerala

'ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുത്'; സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നാണ് ധനവകുപ്പ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധനവകുപ്പ് സെക്രട്ടറി വിശദമായ കുറിപ്പ് യോഗത്തില്‍ അവതരിപ്പിച്ചു. 

ചെലവു ചുരുക്കിക്കൊണ്ട് പോകുമ്പോഴും മുന്‍ഗണന നിശ്ചയിച്ച് മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ മുടക്കാതെ തന്നെ ധനകാര്യസ്ഥിതി മാനേജ് ചെയ്തു പോകണം. ഇല്ലാത്ത സമയത്ത് പണം ചെലവഴിക്കുന്നതും ഒരു കലയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്