സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകള്‍ കൂടി 
Kerala

സംസ്ഥാനത്ത് ഏഴു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകള്‍ കൂടി

വയനാട്ടിലെയും കാസര്‍കോട്ടെയും പുതിയ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂടി. ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ അനുവദിച്ചത്. 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഏഴു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകളും 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമാണ് കൂടിയത്.

വയനാട്ടിലെയും കാസര്‍കോട്ടെയും പുതിയ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം ഉണ്ടാകും. ഏഴ് സ്വാശ്രയ കോളജുകളില്‍ 500 സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 5,150 ആകും. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്.

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, മലബാര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, അല്‍ അസര്‍ മെഡിക്കല്‍ കോളജ്, എസ്യുടി, പികെ ദാസ് മെഡിക്കല്‍ കോളജ്, കേരള മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സീറ്റുകളാണ് വര്‍ധിപ്പിച്ചത്.

Seven private medical colleges in Kerala have been allotted 500 additional MBBS seats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

SCROLL FOR NEXT