പേവിഷബാധയേറ്റ് മരിച്ച ആനന്ദ് / ടെലിവിഷന്‍ ചിത്രം 
Kerala

പേവിഷബാധയേറ്റ് രണ്ടാംക്ലാസുകാരന്‍ മരിച്ചു

ചെറുവത്തൂരില്‍ രണ്ടാംക്ലാസുകാരന്‍  പേവിഷബാധയേറ്റ് മരി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  ചെറുവത്തൂരില്‍ രണ്ടാം ക്ലാസുകാരന്‍  പേവിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞമാസമാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.

കടിയേറ്റതിന് പിന്നാലെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ് നടത്തിയിരന്നു. കൃത്യമായി മൂന്ന് ഡോസ് നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. നാലാമത്തെ ഡോസ് ഈ മാസം പതിമൂന്നിനായിരുന്നു എടുക്കേണ്ടിയിരുന്നത്. അതിനിടെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി പേയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് പേ വിഷബാധ മൂര്‍ച്ഛിച്ച് കുട്ടി മരിച്ചത്. മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. കുട്ടിക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ആലന്തട്ട എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT