Masin Muneer 
Kerala

സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കാപ്പുപറമ്പ് സ്വദേശി മസിന്‍ മുനീര്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സ്‌കൂള്‍ ഗോവണിയില്‍ നിന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാപ്പുപറമ്പ് സ്വദേശി മസിന്‍ മുനീര്‍ (7 വയസ്സ്) ആണ് മരിച്ചത്. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കുട്ടി താഴേക്ക് ഇറങ്ങി വരുന്നതിനിടെ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂവത്താണി നടുവിലത്താണി അല്‍ബിര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Third-class student Masin, who was injured from school stairs has died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT