പി പി ദിവ്യ വിഡ‍ിയോ സ്ക്രീന്‍ഷോട്ട്
Kerala

അന്ന് നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു; ഇന്ന് ജയിലിലെ അന്തേവാസി, നിര്‍വികാരതയോടെ ദിവ്യ

ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരിന്റെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന പി പി ദിവ്യയെന്ന ഇടതു വനിതാ നേതാവ് കാരാഗൃഹത്തിലേക്ക് പോയത് തല കുനിച്ച് പ്രസന്നഭാവം നഷ്ടപ്പെട്ട നിര്‍വികാരതയോടെ. ഒരു കാലത്ത് താന്‍ നിരവധി പരിപാടികളില്‍ ഉദ്ഘാടകയായി എത്തിയ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനകത്തെ സെല്ലില്‍ അന്തേവാസിയായി കണ്ണൂരിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന പി പി ദിവ്യയെത്തിയെത്തിയത് തികച്ചും യാദൃശ്ചികമായാണ്.

ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്. മാധ്യമങ്ങള്‍ക്കും പരിചയക്കാരായ പൊലീസുകാര്‍ക്കും മുഖം കൊടുത്തില്ല. ചോദ്യം ചെയ്യലില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. തന്റെ വിമര്‍ശനം അഴിമതിക്കെതിരെ പൊതുവെ നടത്തിയ വിമര്‍ശനത്തിന്റെ ഭാഗമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ വിശദീകരണം. ഒരിടത്തും ശബ്ദമിടറാതെ നിര്‍ന്നിമേഷയോടെയായിരുന്നു മൂന്ന് മണിക്കുറിലേറെ നീണ്ട ചോദ്യം ചെയ്യലിനെ പി പി ദിവ്യ നേരിട്ടത്. ഇതിനു ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയത്. ശേഷം തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി്.

കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി പി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂര്‍ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. അതേസമയം, പി പി ദിവ്യ ഒക്ടോബര്‍ 30 തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരുമെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. വുകയാണ് കോടതി വിധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT