കൊടും ചൂട് തുടരും പ്രതീകാത്മക ചിത്രം
Kerala

കനത്ത ചൂട് ഇന്നും തുടരും; ആശ്വാസമായി നാളെ മുതല്‍ മഴ

പാലക്കാടും പുനലൂരും ചൂട് ഉയര്‍ന്നുതന്നെ തുടരുന്നു. 39.8 ഡിഗ്രിയാണ് രണ്ടിടത്തും രേഖപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും കടുത്ത ചൂടു തുടരും. തിങ്കളാഴ്ച മുതല്‍ ചൂടിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.

നേരിയതോതില്‍ വേനല്‍മഴ പെയ്തതോടെ ചിലയിടങ്ങളില്‍ ചൂടില്‍ നേരിയ കുറവുണ്ട്. പാലക്കാടും പുനലൂരും ചൂട് ഉയര്‍ന്നുതന്നെ തുടരുന്നു. 39.8 ഡിഗ്രിയാണ് രണ്ടിടത്തും രേഖപ്പെടുത്തിയത്. പുനലൂരില്‍ ശരാശരിയില്‍നിന്ന് അഞ്ച് ഡിഗ്രി കൂടുതലാണ്. പാലക്കാട് 3.5 ഡിഗ്രിയും. കോട്ടയത്ത് 4.4 ഡിഗ്രി കൂടി 38.3 ഡിഗ്രിയിലെത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നാമമാത്രമായ കുറവേയുണ്ടായുള്ളൂ.

ഞായറാഴ്ച പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കാട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രിയും താപനില എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തെ ചുട്ടുപൊള്ളിച്ച പ്രതിചക്രവാതച്ചുഴി ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് മുകളിലാണ്. ഇപ്പോള്‍ ഇത് കേരളത്തെ ബാധിക്കുന്നില്ല.

Severe heat will continue today; rain from tomorrow will bring relief

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉറപ്പ് നല്‍കിയതാണ്, പിന്‍മാറ്റം വിശ്വാസവഞ്ചനയാണ്'; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 64 lottery result

പെന്‍ഷന്‍ പ്ലാന്‍ നോക്കുന്നുണ്ടോ?; ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനില്‍ കൂടുതല്‍ നേട്ടം: അറിയാം എല്‍ഐസി ന്യൂ ജീവന്‍ ശാന്തി

ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!

പിഎസ്‌സി സമരത്തിന് പിന്തുണയുമായി ടൊവിനോയും നസ്ലെനും ചന്തുവും; നേരിട്ടിറങ്ങാന്‍ രഞ്ജി ഹരിദാസ്?