ലൈംഗികാതിക്രമത്തെ കുറിച്ച് പതിനാലുകാരന്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

ക്ഷേത്രത്തില്‍ പോയി മടങ്ങിയ 14കാരന് നേരെ ലൈംഗികാതിക്രമം; അഞ്ച് പേര്‍ക്കെതിരെ പോക്‌സോ കേസ്

വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ പതിനാലുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്താനാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്നും കുട്ടി പറയുന്നു. 

കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നെന്നു പതിനാലുകാരന്‍ പറഞ്ഞു. അതിക്രമത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി