പ്രതീകാത്മക ചിത്രം 
Kerala

വിമാനത്തിനുള്ളില്‍ വച്ച് യുവതിയെ കയറിപ്പിടിച്ചു, കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍ 

നെടുമ്പാശ്ശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ കയറിപ്പിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വിമാനത്തിനുള്ളില്‍ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. 

മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് പ്രതി. അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT