അറസ്റ്റിലായ രാഹുൽ 
Kerala

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നു പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊട്ടാരക്കര സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയ്ക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. കൊട്ടാരക്കര സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. 

രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. 

ഇതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത