ആനി രാജ  ടിവി ദൃശ്യം
Kerala

'മുകേഷ് രാജിവയ്ക്കണം; മാറി നിന്ന് അന്വേഷണം നേരിടണം'

'മുകേഷിന് എതിരെയുള്ള ആരോപണങ്ങള്‍ ഇടത് പക്ഷത്തിനെതിരെയുള്ള ആക്രമണമെന്നത് ശരിയല്ല. '

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ ആയതുകൊണ്ട് തന്നെ ലൈംഗിക ആരോപണം പോലുള്ള ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു.

സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വെളിവാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. തുടക്കത്തില്‍ പരാതി കൊടുത്താല്‍ പരിശോധിക്കാം എന്ന നിലപാടില്‍ നിന്ന് മാറി പ്രത്യേക സംഘത്തെ നിയോഗിച്ചത് വിഷയം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്. ചുമതല ഏറ്റെടുത്ത് ഉടന്‍ തന്നെ അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുകേഷിന് എതിരെയുള്ള ആരോപണങ്ങള്‍ ഇടത് പക്ഷത്തിനെതിരെയുള്ള ആക്രമണമെന്നത് ശരിയല്ല. ഇടതുപക്ഷമെന്നത് സ്ത്രീപക്ഷത്തിന് അനുകൂലമായ നിലപാടാണ്. ഇതിന് ആര്‍ജവമുള്ള സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും ആനി രാജ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT