ജയസൂര്യ ഫെയ്സ്ബുക്ക്
Kerala

ലൈംഗിക അതിക്രമ കേസ്: ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനില്‍ ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.

കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായി അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് എസ് എച്ച് ഒക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT