ജയസൂര്യ  ഫെയ്‌സ്ബുക്ക്
Kerala

ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം: ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്തു

തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടന്‍ ജയസൂര്യയില്‍ നിന്നും തിക്താനുഭവം നേരിട്ടതായാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്ക്‌റെയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് തുടര്‍ന്ന് അന്വേഷിക്കുക. സെക്രട്ടേറിയറ്റില്‍ സിനിമാ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ