Neelalohita Dasan Nadar 
Kerala

ലൈംഗികാതിക്രമക്കേസ്: മുൻമന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു

വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ആര്‍ജെഡി നേതാവും മുന്‍മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്.

കേസില്‍ നീല ലോഹിതദാസന്‍ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. 1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അതിക്രമിച്ചു എന്നായിരുന്നു പരാതി.

എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്കാണ് ആദ്യം നീലലോഹിത ദാസന്‍ നാടാരെ ശിക്ഷിച്ചത്. പിന്നീട് മൂന്നുമാസത്തെ തടവുശിക്ഷയാക്കി ചുരുക്കി. ഇതിനെതിരെയാണ് നീല ലോഹിത ദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Kerala High Court acquits former minister NeelaLohitadasan Nadar in sexual assault case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

SCROLL FOR NEXT