kerala high court 
Kerala

ലൈംഗികാതിക്രമത്തിന് ഇരയായവർ ഡോക്ടറോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ല എന്നത് മൊഴി തള്ളാൻ കാരണമല്ല: ഹൈക്കോടതി

പൊലീസിനോ മജിസ്ട്രേറ്റിനോ നൽകുന്ന മൊഴിയുടെ അതേ വിശദാംശങ്ങൾ മെഡിക്കൽ പരിശോധനയ്ക്കിടെ ഇരയിൽനിന്ന് പ്രതീക്ഷിക്കാനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി : ലൈംഗിക അക്രമത്തിനിരയായവർ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയില്ല എന്നതിനാൽ മൊഴി തള്ളാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ വിവരങ്ങളാണ് സാധാരണയായി ഡോക്ടർ രേഖപ്പെടുത്തുന്നത്. സംഭവത്തിന്റെ ഓരോ വിശദാംശവും ഡോക്ടറുടെ മുന്നിലും ആവർത്തിച്ച് പറയാൻ ഇരയെ നിർബന്ധിക്കുന്നത് കൂടുതൽ മാനസികാഘാതത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

പൊലീസിനോ മജിസ്ട്രേറ്റിനോ നൽകുന്ന മൊഴിയുടെ അതേ വിശദാംശങ്ങൾ മെഡിക്കൽ പരിശോധനയ്ക്കിടെ ഇരയിൽനിന്ന് പ്രതീക്ഷിക്കാനാവില്ല. സംഭവത്തിന്റെ ഓരോ വിശദാംശവും ഡോക്ടറുടെ മുന്നിലും ആവർത്തിച്ച് പറയാൻ ഇരയെ നിർബന്ധിക്കുന്നത് കൂടുതൽ മാനസികാഘാതത്തിന് ഇടയാക്കും. ലൈംഗികാതിക്രമം ശാരീരികവും മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊലീസിനോ മജിസ്ട്രേറ്റിന് മുന്നിലോ നൽകിയ മൊഴിയിലെ എല്ലാ വിവരങ്ങളും മെഡിക്കൽ രേഖയിൽ ഉൾപ്പെടുത്തണമെന്ന് നിയമം നിർദേശിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർ ഇരയിൽ നിന്ന് രേഖപ്പെടുത്തിയ വിവരങ്ങൾ പൂർണമായി പരിശോധിച്ച് തിരുത്താനോ കൂട്ടിച്ചേർക്കാനോ അവസരം ലഭിച്ചിരിക്കണമെന്നില്ല. അതിനാൽ മെഡിക്കൽ രേഖയിൽ വിശദാംശങ്ങൾ വിട്ടുപോയെന്ന കാരണത്താൽ മാത്രം മൊഴി തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം പോക്‌സോ പ്രത്യേക കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീൽ പരി​ഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 17 വയസുകാരിയെ ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിക്ക് വിചാരണക്കോടതി 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ്, ഡോക്ടറുടെ മുന്നിൽ നൽകിയ വിവരങ്ങളിൽ എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ലെന്ന് പ്രതിഭാ​ഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇരയുടെ മൊഴി വിലയിരുത്തുമ്പോൾ മെഡിക്കൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ മാത്രം നിർണായകമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Sexual Assault Case: Kerala High Court on the victim's statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

114 പന്തുകൾ, 'ഏകദിന ഡബിള്‍ സെഞ്ച്വറി'; ഹാരി ബ്രൂക്കിന് ലോക റെക്കോർഡ്!

'ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളോട് താല്പര്യമില്ല, ഞാനതിൽ കംഫർട്ടല്ല; അങ്ങനെയുള്ള ഒരാളല്ല ഞാൻ'

ടി20യില്‍ ഇങ്ങനെ ഒന്ന് ആദ്യം, ഇന്ത്യൻ ബൗളിങിന്‌ 'നാണക്കേട് റെക്കോർഡ്' ഭാരം!

അന്‍വര്‍ സാദത്ത് എംഎൽഎയ്ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍