'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

സുപ്രീംകോടതി ഇടപെടലും നിയമസഭ സമ്മേളന തിരക്കും പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു
Pinarayi Vijayan
പിണറായി വിജയൻ ഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിണറായി വിജയന്‍ കത്തയച്ചു. കൊച്ചിയിലെ ഓഫീസില്‍ ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് ഇഡി പിണറായിക്ക് സമന്‍സ് നല്‍കിയിരുന്നത്. ഇതിനാണ് പ്രതിപക്ഷ നേതാവ് രേഖാമൂലം ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ ചാരിക്ക് മറുപടി കൈമാറിയത്.

Pinarayi Vijayan
കെ സുധാകരനും ജെബി മേത്തർക്കുമെതിരെ നടപടി വേണം: രാജ്മോഹൻ ഉണ്ണിത്താൻ എംപി

നിയമസഭ ഈ മാസം 29 ന് വീണ്ടും ചേരും. അതിന്റെ തിരക്ക് ഉണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഉടന്‍ പരിഗണിക്കും. ഹൈക്കോടതി തീരുമാനം വരുന്നതു വരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെടുന്നു.

സിഎംആര്‍എല്‍.-എക്സാലോജിക് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം സുപ്രീംകോടതി ഏഴുദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അപ്പീല്‍ നല്‍കാന്‍ അനുമതി നിഷേധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

സുപ്രീം കോടതി ഉത്തരവ് ഹാജരാക്കി

സിഎംആർഎൽ – എക്‌സാലോജിക് കരാറിലെ വിജിലൻസ് അന്വേഷണം തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കി. അപ്പീൽ പരിഗണിക്കുന്നതിന് ഹൈക്കോടതിക്ക് നിർദേശം നൽകി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവാണ് ഹാജരാക്കിയത്. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിണറായി നേരത്തെ നല്‍കിയ അപ്പീല്‍ പുതിയ നമ്പറിട്ട് ഡിവിഷന്‍ ബെഞ്ച് ശനിയാഴ്ച പരിഗണിച്ചേക്കും.

Pinarayi Vijayan
'ഞങ്ങള്‍ കക്കാറുണ്ട്, നല്ലത് കക്കും, എനിക്കെന്റെ പൈസ കിട്ടണം, വെടക്കാക്കിയാല്‍ മൊത്തം ക്രാഷാകും'; കെഎംസിസി കവര്‍ച്ചയില്‍ പ്രതികളുടെ ഓഡിയോ ക്ലിപ്പ് പുറത്ത്
Pinarayi Vijayan
'50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്
Summary

'Cannot appear tomorrow'; Pinarayi Vijayan's letter to the ED

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com