'ഞങ്ങള്‍ കക്കാറുണ്ട്, നല്ലത് കക്കും, എനിക്കെന്റെ പൈസ കിട്ടണം, വെടക്കാക്കിയാല്‍ മൊത്തം ക്രാഷാകും'; കെഎംസിസി കവര്‍ച്ചയില്‍ പ്രതികളുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

കേസില്‍ നാലാം പ്രതി ബിജെപി പ്രാദേശിക നേതാവ് പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു
KMCC Robbery
കെഎംസിസി കവര്‍ച്ചയില്‍ ഓഡിയോ ക്ലിപ്പ് പുറത്ത്
Edited By:
Updated on: 
2 min read

കോഴിക്കോട്: ഖത്തര്‍ കെഎംസിസിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികള്‍ തമ്മിലുള്ള വിലപേശല്‍ ഓഡിയോ പ്രചരിക്കുന്നു. ഒന്നാംപ്രതി ബോംബെ ഷാജി, കമറു പയ്യോളിയുമായി നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് ലഭിക്കേണ്ട വിഹിതം ലഭിച്ചില്ലെങ്കില്‍ പ്രശ്‌നമുണ്ടാകുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയുടെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്.

KMCC Robbery
'ഖത്തറില്‍ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്, മോഷണത്തിന് പിന്നില്‍ കെഎംസിസി നേതാക്കള്‍': എട്ട് കോടിയുടെ കവര്‍ച്ചയില്‍ ബിജെപി നേതാവ്

'ഞങ്ങള്‍ക്കറിയില്ല ഇതു കെഎംസിസിയുടെ പൈസയാണെന്ന്. അങ്ങനെയാണെങ്കില്‍ നമ്മള്‍ അന്നേ നില്‍ക്കൂല. നിങ്ങള്‍ക്കൊന്നും കെഎംസിസി ഒന്നും പ്രശ്‌നമില്ലാന്ന് വെക്കാം. ഞങ്ങള്‍ കക്കാറുണ്ട്, നല്ലത് കക്കും. ഇതിപ്പോ ഞങ്ങള്‍ എടുത്തു തന്നിട്ട് ഇപ്പോ നാട്ടില് പുറത്തിറങ്ങാന്‍ പറ്റായ അവസ്ഥയാണ്, ഈ അഞ്ചാറു മാസം. ഞാനും അത് മൂടിയിട്ടതാ... ഈ വരുന്ന വെള്ളിയാഴ്ചയ്ക്കുള്ളില്‍ എന്റെ പൈസ എനിക്ക് കിട്ടണം.' ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

'നീ പറയുന്നതല്ല എമൗണ്ട്. ഞാന്‍ പറയുന്ന പൈസ എനിക്ക് തരിക. നല്ല രീതിയില്‍ ഇത് നമുക്ക് അവസാനിപ്പിക്കാം. ഇത് വെടക്കാക്കിയാല്‍ നിനക്ക് നിന്റെ കുടുംബത്തോടെയും എന്റെ കുടുംബത്തോടെയും മൊത്തത്തില്‍ ക്രാഷ് ആകും. അപ്പോള്‍ പൈസ ഉപയോഗിക്കാന്‍ പറ്റില്ല' എന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. മോഷണമുതല്‍ പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എട്ടു മിനിറ്റില്‍ അധികമുള്ള ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.

കേസില്‍ നാലാമതായി പ്രതി ചേര്‍ത്ത കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ബോംബെ ഷാജി, റാഷി, സാലിഹ്, ഹസന്‍, നിസാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ ഒളിവിലാണ്. ഇവരാണ് പാസ്പോര്‍ട്ടും വിസയും ശരിയാക്കി നല്‍കിയതെന്ന് ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. കെഎംസിസിയുടെ ഓഫീസാണെന്ന് ഉള്ളില്‍ കയറിപ്പോഴാണ് അറിഞ്ഞത്. കെഎംസിസിയിലെ അംഗങ്ങള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍. ജോലിക്കെന്ന് പറഞ്ഞാണ് തന്നെ വിദേശത്തേക്ക് കൊണ്ടുപോയതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

വെല്‍ഡിങ് ജോലി ചെയ്തിരുന്ന തന്നോട് ഖത്തറില്‍ ഒരു പണിയുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ സമീപിച്ചത്. ഖത്തറില്‍ എത്തിയപ്പോള്‍ ഒരു സ്ഥലത്ത് ജോലിക്ക് പോകണമെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. ലോക്കര്‍ തുറക്കാനായാല്‍ പത്തു ലക്ഷം തരുമെന്നും പറഞ്ഞു. എന്നാല്‍ ലോക്കര്‍ തുറന്ന് പണം കിട്ടിയതോടെ മറ്റുള്ളവര്‍ അതുമായി പോയി. ബോംബെ ഷാജി, റാഷിദ്, സാലിഹ് എന്നിവരാണ് അന്ന് ഒപ്പം ഉണ്ടായിരുന്നത്. മോഷണത്തിനുശേഷം 50,000 രൂപയും നാട്ടില്‍ മടങ്ങിയെത്തിയശേഷം 1.50 ലക്ഷം രൂപയും നല്‍കിയെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ ബിജെപിയുടെ വിയ്യൂര്‍ ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2025 സെപ്റ്റംബര്‍ 18 ന് ഖത്തറിലെ അല്‍ തുമാമയിലെ കെഎംസിസി ഓഫിസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്ത് 31 ലക്ഷം റിയാല്‍ ( എട്ടു കോടി ) കവര്‍ന്നത്. അതിനിടെ കേസിലെ മുഖ്യപ്രതി ബോംബെ ഷാജി കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.

KMCC Robbery
വിപ്പ് ലംഘിച്ച് ബിജെപി അംഗം വോട്ട് ചെയ്തു; ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
KMCC Robbery
'50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്
KMCC Robbery
പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു...? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍
Summary

Audio clip of accused in KMCC robbery surfaces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

qatar-kmcc-theft-case-bjp-leader-balakrishnan-surrenders
KIFB
Muhammed Aslam
Jose Mourinho
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com