M C Athul 
Kerala

'ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു'; കെ എസ് യു നേതാവിനെതിരെ പരാതി; കേസെടുത്ത് പൊലീസ്

കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെയാണ് പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.

വിവാഹവാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നും പരാതിയില്‍ പറയുന്നു. 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. 2026 ല്‍ ഒരു യാത്രയ്ക്കിടെയാണ് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. കൂടാതെ വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങിയെങ്കിലും, അതു തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിക്കുന്നു.

കെഎസ് യു പ്രവര്‍ത്തകയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. നേരത്തെ പരാതി നല്‍കിയ ഘട്ടത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു. ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപ പല സന്ദര്‍ഭങ്ങളിലായി അതില്‍ കൈക്കലാക്കിയിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Police register case against KSU Kannur district president MC Athul on sexual assault complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്