പ്രശോഭ് സി വത്സന്‍ 
Kerala

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു; പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയുമായി യുവതി

യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പല ഇടങ്ങൡ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരെയാണ് യുവതിയുടെ ആരോപണം. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായും യുവതി പറയുന്നു. ഇതുകൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് താന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പറയുന്നു.

ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറയുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതോടെ പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ പ്രശാന്ത് ഒളിവിലാണ്. അയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറയുന്നു.

Sexual assault complaint filed against Palakkad Municipal Councilor Prashobh C Valsan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അധികം എഡിറ്റിങ് വേണ്ട, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അരുത്! ഗുരുതര കുറ്റകൃത്യം, ഒമാനിലെ പുതിയ സൈബര്‍ നിയമം