പ്രതീകാത്മക ചിത്രം 
Kerala

കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം; നാലു യുവാക്കള്‍ അറസ്റ്റില്‍

രാത്രി മഠത്തില്‍ വന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ നാലുയുവാക്കള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. 

കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടി പുറത്തെത്തിയത് പെട്രോളിങ് നടത്തിയ പൊലീസ് സംഘത്തിന്റെ മുന്നിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മഠത്തിനുള്ളില്‍ നടന്ന പീഡനത്തിന്റെ ചുരുളഴിയുന്നത്. 

മൂന്നുമാസം മുമ്പാണ് കന്യാസ്ത്രീ ആകുന്നതിനായി പെണ്‍കുട്ടികള്‍ മഠത്തിലെത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. ഇയാള്‍ മറ്റു രണ്ടു കൂട്ടുകാരുമായി പിന്നീട് ഇവിടെ എത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മതില്‍ചാടി പുരത്തുവരുമ്പോഴാണ് പൊലീസിന് മുന്നില്‍പ്പെടുന്നത്. വലിയതുറ സ്വദേശികളായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. 

പെണ്‍കുട്ടികളുടെ മൊഴിയെടുത്തപ്പോള്‍, ഒരു പെണ്‍കുട്ടി നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായി. ഈ കേസില്‍ പ്രതിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കഠിനംകുളം പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'