ഷഹീദ് 
Kerala

ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാംപ്രതിയും അറസ്റ്റില്‍

16 കാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാസര്‍കോട് : ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസെടുത്ത കേസില്‍ അഞ്ചാം പ്രതിയും അറസ്റ്റില്‍. പെരിയ ചെറക്കാപ്പാറയിലെ ഷഹീദ് ( 35) ആണ് അറസ്റ്റിലായത്. 16 കാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ വീടിനു പരിസരത്തു നിന്നാണ് ഷഹീദിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിക്കും പ്രതിയെ വ്യക്തമായിഅറിയില്ലായിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതു കണ്ടെത്തിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.

17 കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് മാറി മാറി പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോകേസില്‍ ആദ്യം അറസ്റ്റിലായ മൂന്നുപേര്‍ റിമാന്റിലാണ്. കഴിഞ്ഞയാഴ്ച പിടിയിലായ 16 കാരന്‍ ജൂവനൈല്‍ കസ്റ്റഡിയിലാണ്.

ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കെ അനില്‍കുമാര്‍, എഎസ്‌ഐ പി വി രാജേഷ്‌കുമാര്‍ സീനിയര്‍ സിവില്‍ സാജന്‍ പൊലീസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷഹീദിനെ കസ്റ്റഡിയിലെടുത്തത്.

Sexual assault of a 17-year-old girl: Fifth accused also arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ, കേസെടുക്കാമെന്ന് ഹൈക്കോടതി; മുൻ ഉത്തരവുകൾ അസാധുവാക്കി

അങ്കമാലി വരെ 15 സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍

അടച്ചിട്ട വീട്ടിൽ നിന്ന് 70 തിരകളും 63 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ

എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു; തോര്‍ത്ത് മാത്രമുടുത്ത് സ്വന്തം ഡ്രസ് തെരഞ്ഞത് മറക്കില്ല: സൂരി