പ്രതി യേശുദാസന്‍  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കു നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി നാട്ടുകാര്‍

അര്‍ധരാത്രിയില്‍ 41 കാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിലേല്‍പ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. അര്‍ധരാത്രിയില്‍ 41 കാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിലേല്‍പ്പിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യേശുദാസന്‍ യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഇതോടെ നാട്ടുകാരും ബന്ധുക്കളും എത്തി പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളിയാണ് യേശുദാസന്‍. പ്രായമായ അച്ഛനും അമ്മയും മാത്രമാണ് യുവതിക്കൊപ്പമുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ അവരുടെ വീട്ടിലെത്തിയത്.

സംഭവത്തില്‍ ശക്തികുളങ്ങര പൊലീസ് യേശുദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നേരത്തെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

'കൊറിയൻ ഫുഡ് ആയിരുന്നു എന്റെ പ്രധാന പ്രശ്നം, ഷൂട്ടിങ് കഴിഞ്ഞപ്പോൾ വിത്ത്ഡ്രോവൽ സിൻഡ്രോം ഉണ്ടായി'; പ്രിയങ്ക മോഹൻ

മലപ്പുറം മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം

'വീടിന് അടുത്തുള്ള കുട്ടികള്‍ കളിക്കാന്‍ പോലും എന്നെ കൂട്ടില്ലായിരുന്നു'; 'കുട്ടിയായിരിക്കാന്‍' സിനിമ ഉപേക്ഷിച്ച ഹരിമുരളി

SCROLL FOR NEXT