വീഡിയോ ദൃശ്യം 
Kerala

ബസില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ പകര്‍ത്തി മറ്റൊരു സ്ത്രീ; യുവാവ് അറസ്റ്റില്‍

ശ്രദ്ധയില്‍പ്പെട്ട അടുത്ത സീറ്റിലുണ്ടായിരുന്ന മറ്റൊരു യുവതി ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും ബസ് ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ചെറുകുന്ന് സ്വദേശി ആര്‍ അരുണ്‍ കുമാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാട്ടൂല്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്. രണ്ട് യുവതികളിലിരുന്ന സീറ്റിന് പിറകിലായിരുന്നു അരുണ്‍കുമാറിന്റെ സീറ്റ്. 

തന്റെ മുമ്പിലെ സീറ്റിന് അടിയിലൂടെ കൈയ്യിട്ടാണ് ഇയാള്‍ പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട അടുത്ത സീറ്റിലുണ്ടായിരുന്ന മറ്റൊരു യുവതി ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും ബസ് ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'